ഇനി എ‌ടി‌എമ്മില്‍ നിന്ന് 10000 രൂപ പിന്‍‌വലിക്കാം, കറന്‍റ് അക്കൌണ്ടില്‍ നിന്ന് ആഴ്ചയില്‍ ഒരു ലക്ഷം പിന്‍‌വലിക്കാം

സേവിംഗ്സ് അക്കൌണ്ടില്‍ നിന്ന് പിന്‍‌വലിക്കാവുന്ന പരിധി 24000 മാത്രം

ATM, Bank, Note, Note Ban, Modi, Narendramodi, എ ടി എം, ബാങ്ക്, നോട്ട്, നോട്ട് നിരോധനം, പണം, കള്ളപ്പണം, മോദി, നരേന്ദ്രമോദി
ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 16 ജനുവരി 2017 (17:54 IST)
എ ടി എമ്മുകളില്‍ നിന്ന് ദിവസം 10000 രൂപ വരെ പിന്‍‌വലിക്കാം. കറന്‍റ് അക്കൌണ്ടില്‍ നിന്ന് ആഴ്ചയില്‍ ഒരു ലക്ഷം രൂപ വരെ പിന്‍‌വലിക്കാം. നിലവില്‍ കറന്‍റ് അക്കൌണ്ടില്‍ നിന്ന് 50000 രൂപയാണ് പിന്‍‌വലിക്കാമായിരുന്നത്. അതേസമയം സേവിംഗ്സ് അക്കൌണ്ടില്‍ നിന്ന് പിന്‍‌വലിക്കാവുന്ന പരിധി 24000 രൂപ മാത്രമായിരിക്കും.

നോട്ട് നിരോധനം നിലവില്‍ വന്ന ശേഷം ഇത് മൂന്നാം തവണയാണ് എ ടി എം പരിധി ഉയര്‍ത്തുന്നത്. ആദ്യം ദിവസം 2000 രൂപയും പിന്നീട് 4500 രൂപയുമാക്കി പരിധി നിര്‍ണയിച്ചിരുന്നു.

മറ്റ് നിയന്ത്രണങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ല. ഇതിനിടെ സൗജന്യ എ ടി എം ഇടപാടുകള്‍ മാസത്തില്‍ മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകള്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :