പൂക്കച്ചവടക്കാരിയുടെ അക്കൗണ്ടിൽ 5.81 കോടി രൂപ

അക്കൗണ്ടിൽ അവളിൽ കവിഞ്ഞ പണം; സംഭവമറിയാതെ നീല

aparna shaji| Last Modified ശനി, 14 ജനുവരി 2017 (08:37 IST)
പൂക്കച്ചവടക്കാരിയുടെ ജൻധൻ അക്കൗണ്ടിൽ 5.81 കോടി രൂപ. പാസ്ബുക്കിൽ രേഖപ്പെടുത്തിയതിലെ സാങ്കേതിക തകരാറാണെന്നു ഹുലഹള്ളി കോർപറേഷൻ ബാങ്ക് അധികൃതർ. നഞ്ചൻഗുഡ് ഹുലഹള്ളിയിലാണ് സംഭവം.

വായ്പയെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിലെത്തിയ പൂക്കച്ചവടക്കാരി നീല, പാസ് ബുക്ക് പുതുക്കിയപ്പോഴാണ് അക്കൗണ്ടിൽ വൻതുക നിക്ഷേപിച്ചതറിയുന്നത്. ഇത് തന്റെ പണം അല്ലെന്നും കള്ളപ്പണം നിക്ഷേപിച്ചതാണെന്നു സംശയമുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നീല ബാങ്കിൽ ചെന്നു.

എന്നാൽ നീല ബാങ്കിൽ സമീപിച്ചപ്പോഴേക്കും പാസ്ബുക്കിൽ തെറ്റായി രേഖപ്പെടുത്തിയതാണെന്നറിയിച്ചു പണം അക്കൗണ്ടില്‍ നിന്നു മാറ്റിയിരുന്നു. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനു ശേഷം കർണാടകയിലെ കർഷകരുടെയും മറ്റും ജൻധൻ അക്കൗണ്ടുകളില്‍ കോടിക്കണക്കിനു രൂപ നിക്ഷേപിച്ചതായി സി ബി ഐയും എൻഫോഴ്സ്മെന്റ് വകുപ്പും നടത്തിയ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :