ആര്‍ എസ് എസുമായും ജമാ അത്തെ ഇസ്ലാമിയുമായും ബന്ധമുള്ള കായികതാരങ്ങള്‍ക്ക് ഇനി മുതല്‍ രാജസ്ഥാനില്‍ അവാര്‍ഡില്ല

ജയ്പുര്‍ : | WEBDUNIA|
PRO
PRO
ആര്‍ എസ് എസുമായും ജമാ അത്തെ ഇസ്ലാമിയുമായും ബന്ധമുള്ള കായികതാരങ്ങള്‍ക്ക് ഇനി മുതല്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ അവാര്‍ഡോ ധനസഹായമോ ലഭിക്കില്ല. അവാര്‍ഡ് ലഭിക്കണമെങ്കില്‍ കായികതാരങ്ങള്‍ക്ക് നിര്‍ബന്ധമായും തങ്ങള്‍ക്ക് ഈ രണ്ടു സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് കാണിച്ച് സത്യവാങ്മൂലം എഴുതി ഒപ്പിട്ടുകൊടുക്കണം.

രണ്ടു ലക്ഷം രൂപ സമ്മാനത്തുകയുള്ള അവാര്‍ഡ് നേടിയ ഭാരോദ്വാഹകന്‍ വിശാല്‍സിങ്ങില്‍ നിന്ന് ഇത്തരത്തിലൊരു സത്യവാങ്മൂലം എഴുതി വാങ്ങിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. സത്യവാങ്മൂലം എഴുതിക്കൊടുത്തതിന് ശേഷം മാത്രമാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തനിക്ക് അവാര്‍ഡ് സമ്മാനിച്ചതെന്ന് വിശാല്‍സിങ് പിന്നീട് വെളിപ്പെടുത്തി.

സര്‍ക്കാര്‍ നടപടിക്കെതിരെ ആര്‍ എസ്എസും ബിജെപിയും രംഗത്തുവന്നു. അവാര്‍ഡ്ദാന ചടങ്ങു നടന്ന വേദയിലേയക്ക് ബിജെപി, എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസിന് ബലപ്രയോഗം വേണ്ടിവന്നു. സംസ്ഥാന കായികവകുപ്പും രാജസ്ഥാന്‍ സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ചത്. മൊത്തം രണ്ടു കോടി രൂപയാണ് ഈ ചടങ്ങില്‍വച്ച് വിതരണം ചെയ്തത്.

1986 മുതല്‍ തന്നെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിബന്ധനയാണിതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ , കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ ഈ നിബന്ധന പിന്‍വലിച്ചിരുന്നുവെന്ന് മുന്‍ സ്‌പോര്‍ട്‌സ്മന്ത്രി യൂനിസ് ഖാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :