സ്ത്രീ പുരുഷസമത്വം പ്രകൃതിവിരുദ്ധം: കാന്തപുരം

കോഴിക്കോട്| WEBDUNIA|
PRO
PRO
പരിധിവിട്ട സ്വാന്തന്ത്ര്യം സ്ത്രീകള്‍ക്ക് അനുവദിച്ചു കിട്ടുന്നത് കൊണ്ടാണ് സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതെന്ന വ്യാഖ്യാനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സംസ്‌കാരിക വിരുദ്ധമായ ജീവിതരീതിയാണ് പീഡനങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്നും സിറാജ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരം അഭിപ്രായപ്പെടുന്നു.

സ്ത്രീയും പുരുഷനും തുല്യരാണെന്ന ചിന്താഗതിയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സ്ത്രീകള്‍ക്ക് സമൂഹത്തിലുള്ള പങ്കിനെക്കുറിച്ചാണ് ആര്‍എസ്എസ് നേതാവ് പറഞ്ഞത്. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. അടിസ്ഥാന പ്രശ്‌നം അതുതന്നെയാണെന്നും കാന്തപുരം പറയുന്നു.

ഫെമിനിസം എന്നത് പാശ്ചാത്യമാണ്. എന്നാല്‍ സ്ത്രീയ്ക്കും പുരുഷനും ഉള്ളത് വ്യത്യസ്തമായ ചുമതലകളാണ്. സ്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധമാണെന്നും കാന്തപുരം പറയുന്നു. സംസ്‌കാരിക വിരുദ്ധമായ ജീവിതരീതിയാണ് പീഡനങ്ങള്‍ക്ക് കാരണം. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും കാന്തപുരം പറയുന്നുണ്ട്. ഞങ്ങളുടെ വീടുകള്‍ തുറന്നിടും പക്ഷേ നിങ്ങള്‍ മോഷ്ടിയ്ക്കരുത് എന്ന് പറയുന്നത് പോലെയാണിതെന്ന് അദ്ദേഹം പറയുന്നു. ഡല്‍ഹി സംഭവത്തില്‍ പ്രതിഷേധിച്ച സ്ത്രീകളുടെ നിലപാടുകളില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നത്.

സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് അറബ് നാടുകളില്‍ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ കുറയുന്നത്. അത് അവര്‍ക്ക് ദുരിതം ആകാറുമില്ല. എന്നാല്‍ കാന്തപുരത്തിന്റെ നിലപാടുകള്‍ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് മഹിളാ സംഘടനകള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :