ആത്മഹത്യയ്ക്ക് അനുവാദം ചോദിച്ച് മുന്‍ എം എല്‍ എ

ലക്‌നൌ| WEBDUNIA|
PRO
PRO
ആത്മഹത്യചെയ്യാന്‍ തനിക്കും ഭാര്യയ്ക്കും അനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ട് മുന്‍ എം എല്‍ എ യുപി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഉത്തര്‍പ്രദേശിലെ മുന്‍ എം എല്‍ എ അബ്ദു സമദ് അന്‍സാരിയാണ് ചെയ്യാന്‍ അനുവാദം ചോദിച്ച് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനും മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിനും കത്തയച്ചത്.

കോണ്‍ഗ്രസ് എംഎല്‍എ അജയ് റായും അനുയായികളും അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവന്നും തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖകള്‍ ഉണ്ടാക്കുന്നുവെന്നും അതിനാല്‍ കഴിഞ്ഞ കുറെ നാളുകളായി താനും കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് അന്‍സാരി കത്തില്‍ പറയുന്നു.

ഇതു സംബന്ധിച്ച് ജില്ലാ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അജയ് റായുടെ ഒത്താശക്ക് അധികാരികള്‍ കൂട്ടു നില്‍ക്കുകയാണെന്നും അന്‍സാരി പറയുന്നു. അജയ് റായിയെ ഭയന്ന് ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരിക്കുന്നതായിരിക്കും നല്ലത്, അതുകൊണ്ട് തന്നെയും ഭാര്യയെയും മരിക്കാന്‍ അനുവദിക്കണമെന്ന് താഴ്‌മയായി അപേക്ഷിക്കുന്നതായും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ അന്‍സാരി ഏഴുതി.

വാരണാസിയില്‍ നിന്നുള്ള മുന്‍ സമാജ്‌വാദി എം‌എല്‍‌എയാണ് അബ്ദു സമദ് അന്‍സാരി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :