എം എല്‍ എമാര്‍ക്ക് വിഷുകൈനീട്ടം കൃഷിവകുപ്പിന്റെ ടി വി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാ‍നത്തെ എല്ലാ എംഎല്‍എമാര്‍ക്കും കൃഷി വകുപ്പിന്റെ വിഷുക്കൈനീട്ടമായി എല്‍ സി ഡി ടി വി. മന്ത്രി കെ പി മോഹനനാണ്‌ സമ്മാനം വിതരണം ചെയ്തത്‌. 20 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ടിവി വാങ്ങിയത്‌. കൃഷി വകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളാണ്‌ ഇതിനായുള്ള ധനസമാഹരണം നടത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.

നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ വിവിധ വകുപ്പുകള്‍ ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നത്‌ പതിവാണ്‌. എന്നാല്‍ സംസ്ഥാന നേരിടുന്ന വരള്‍ച്ചാ കെടുതികള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത അതേദിവസം എംഎല്‍എമാര്‍ക്കു വേണ്ടി ഇത്രയധികം തുക ചെലവഴിച്ചതാണ്‌ വിമര്‍ശനവിധേയമായിരിക്കുന്നത്‌.

പ്രമുഖ കമ്പനിയുടെ 22 ഇഞ്ച്‌ ടിവിയാണ്‌ നല്‍കിയിരിക്കുന്നത്‌. 16,000 രൂപ വിലയുള്ള ടിവി പക്ഷേ, 12000 രൂപയ്ക്കാണ് വാങ്ങിയത്‌. എന്നാല്‍ വരള്‍ച്ചാ ദുരിതാശ്വാസവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ട എന്നാണ്‌ കൃഷി മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :