അതിർത്തി ഭൂപട വിഷയം: ആഭ്യന്തര കാര്യത്തില്‍ ഇടപെടരുതെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

തെറ്റായ ഇന്ത്യൻ ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴയും തടവും ഏർപ്പെടുത്താന്‍ തീരുമാനിച്ച ഇന്ത്യൻ ബില്ലിനെതിരെ അഭിപ്രായം പറഞ്ഞ പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ മറുപടി. ഇന്ത്യയുടെ ആഭ്യന്തര നിയമ നിര്‍മ്മാണപരമായ വിഷയമാണിത്. വിഷയത്തില്‍ പാക്കിസ്ഥാനെന്നല്ല മറ്റാ

ന്യൂഡൽഹി, ഇന്ത്യ, പാക്കിസ്ഥാന്‍ Newdelhi, India, Pakisthan
ന്യൂഡൽഹി| rahul balan| Last Modified ചൊവ്വ, 17 മെയ് 2016 (20:59 IST)
തെറ്റായ ഇന്ത്യൻ ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴയും തടവും ഏർപ്പെടുത്താന്‍ തീരുമാനിച്ച ഇന്ത്യൻ ബില്ലിനെതിരെ അഭിപ്രായം പറഞ്ഞ പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ മറുപടി. ഇന്ത്യയുടെ ആഭ്യന്തര നിയമ നിര്‍മ്മാണപരമായ വിഷയമാണിത്. വിഷയത്തില്‍ പാക്കിസ്ഥാനെന്നല്ല മറ്റാർക്കും ഇടപെടാൻ അധികാരമില്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.

പാക്ക് അധീനകശ്മീരും അരുണാചൽപ്രദേശും ഇന്ത്യയുടെ ഭാഗമായല്ലാതെ ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചാൽ തടവും പിഴയും ഏർപ്പെടുത്തുന്നതിനുള്ള ബില്ലിനെതിരെയാണ് പാക്കിസ്ഥാൻ രംഗത്തെത്തിയത്. കൊണ്ടുവന്ന ബില്‍ രാജ്യാന്തര നിയമങ്ങൾക്കെതിരാണെന്നും അത് തടയണമെന്നും യു എന്നിനോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ യു എൻ സെക്രട്ടറി ജനറലിനും യു എൻ സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റിനും കത്തയച്ചിച്ചുണ്ടെന്നും വിദേശ ഓഫിസ് അറിയിച്ചു.

ഇതോടെയാണ് നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തിയത്. ഇന്ത്യയുടെ നിയമനിർമാണവുമായി ബന്ധപ്പെട്ട കാര്യമാണ് നിലവിലുള്ള ബിൽ. ജമ്മു കശ്മീരിന്റെ മുഴുവൻ ഭാഗവും ഇന്ത്യയുടെ അവിഭാജ്യ ഘടമാണ്. പാക്കിസ്ഥാൻ എന്നല്ല ആർക്കും അതിനെ ചോദ്യം ചെയ്യാൻ സാധിക്കില്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി ഉഭയകക്ഷി ചർച്ചകൾക്കിടെ പരിശോധിക്കാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷേ, പാക്കിസ്ഥാൻ രാജ്യാന്തരതലത്തിലുള്ള ഇടപെടലുകൾ ആവർത്തിക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നു- വികാസ് സ്വരൂപ് പറഞ്ഞു.

അതേസമയം, ഗൂഗിൾ പോലുള്ള മാധ്യമങ്ങൾ രാജ്യത്തിന്റെ ഭൂപടം പ്രസിദ്ധീകരിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഇവ ഇടയ്ക്ക് പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും. ഇത്തരത്തില്‍ രാജ്യത്തിന്റെ തെറ്റായ ഭൂപടം പ്രസിദ്ധീകരിക്കുന്നത് ഐ ടി ആക്ട് പ്രകാരം നിലവില്‍ കുറ്റകരമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം
2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു
തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. കുന്തംകുളത്ത് പ്രവര്‍ത്തിക്കുന്ന ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...