രഘുറാം രാജൻ ഇന്ത്യാക്കാരനല്ല , ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ മനപൂർവ്വം തകർക്കുന്നു ! അദ്ദേഹത്തെ പദവിയിൽ നിന്നും പുറത്താക്കണം; മോദിക്ക് സുബ്രഹ്മണ്യൻ സ്വാമിയുടെ കത്ത്

റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജനെ പദവിയിൽ നിന്നും പുറത്താക്കണമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി ജെ പി എംപി സുബ്രഹ്മണ്യൻ സ്വാമി കത്തെഴുതി. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ തകർന്നതിൽ പൂർണ ഉത്തരവാദിത്വം രഘുറാമിനാണെന്നും അയാൾ മാനസികമായും പൂർണ

ന്യൂഡൽഹി| aparna shaji| Last Modified ചൊവ്വ, 17 മെയ് 2016 (16:17 IST)
റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജനെ പദവിയിൽ നിന്നും പുറത്താക്കണമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി ജെ പി എംപി സുബ്രഹ്മണ്യൻ സ്വാമി കത്തെഴുതി. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ തകർന്നതിൽ പൂർണ ഉത്തരവാദിത്വം രഘുറാമിനാണെന്നും അയാൾ മാനസികമായും പൂർണമായൊരു ഇന്ത്യാക്കാരൻ അല്ല എന്നും കത്തിൽ പറയുന്നു.

രഘുറാമിന് അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് ഉണ്ടെന്നും മാനസികമായി ഇന്ത്യാക്കാരനല്ലാത്ത ഇദ്ദേഹം ചിക്കാഗോയിലേക്ക് മടങ്ങി പോകുന്നതാണ് നല്ലതെന്നും സ്വാമി കത്തിലൂടെ പറയുന്നു. രണ്ട് വർഷംകൊണ്ട് ബാങ്കുകളിലെ കിട്ടാക്കടം 3.5 കോടി ആയി വർധിച്ചു. മനപൂർവ്വമാണിത്. ഇതിന്റെ പൂർണ ഉത്തരവാദിത്വം രഘുറാമിനാണ്. മനപ്പൂര്‍വ്വം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കത്തിൽ പറയുന്നു.

2013ല്‍ ആർ ബി ഐയുടെ 23 ആം ഗവര്‍ണര്‍ ആകുന്നതിനു മുമ്പ് ചിക്കാഗോ ബൂത്ത് സ്‌കൂള്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു രഘുറാം രാജൻ. പ്രൊഫസർ ജോലിയില്‍ നിന്നും അവധിയെടുത്താണ് റിസർവ്വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ രഘുറാം രാജന്‍ ഇരിക്കുന്നത്. ആർ ബി ഐയുടെ ഗവര്‍ണര്‍ സ്ഥാനത്തു നിന്നും രാജിവെച്ച് ചിക്കാഗോയിലേക്ക് പോകണമെന്ന് സ്വാമി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :