ജമ്മു|
WEBDUNIA|
Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2013 (12:29 IST)
PTI
അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് തുടരുന്നു. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ ഭാഗത്ത് ആളപായമോ പരുക്കോ ഇല്ലെയെന്ന് ആര്‍മി വൃത്താന്തങ്ങള്‍ അറിയിച്ചു.
ഗാംധിര്‍, മേധാര്‍ മേഖലകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേ തിങ്കളാഴ്ച രാത്രി ഒന്‍പതേകാലിനും പത്തരയ്ക്കുമാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍സേന തിരിച്ചടിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കും ഗിഗ്രിയാല്‍, ലൗകികാന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേ പാക് സേന വെടിയുതിര്‍ത്തിരുന്നു. ഇതും അര്‍ധരാത്രി വരെ നീണ്ടു.
ഈ വര്‍ഷം 90 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്ന് സൈനികരെ വധിക്കുകയും ചെയ്തിരുന്നു.