ഇനി ഇന്റര്‍നെറ്റില്ലെങ്കിലും യുട്യൂബ് കാണാം

മുംബൈ| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (12:45 IST)
ഇന്ത്യയില്‍ യുട്യൂബ് ഇന്റര്‍നെറ്റില്ലാതെയും ലഭ്യമാകുന്നു. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളുടെ ലോഞ്ചിങ് ചടങ്ങിലാണ് വാര്‍ത്ത യൂട്യൂബ് പുറത്തുവിട്ടിരിക്കുന്നത്.

ഏതാനും ആഴ്ചയ്ക്കകം ഈ സംവിധാനം ഇന്ത്യയില്‍ ലഭ്യമാകുമെന്ന് യൂട്യൂബ് എക്‌സിക്യൂട്ടീവ് സീസര്‍ സെന്‍ഗുപ്ത പറഞ്ഞു.ഇന്ത്യയില്‍ യുട്യൂബിനുള്ള ജനപ്രിയത കണക്കിലെടുത്താണ് ഈ സൌകര്യം ഒരുക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഈ സംവിധാനം ലഭ്യമാകുക.

ഇതിലൂടെ ഒരിക്കല്‍ യൂട്യൂബില്‍ നിന്നും സേവ് ചെയ്ത വീഡിയോകള്‍ പിന്നീടെപ്പോള്‍ വേണമെങ്കിലും കാണാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇതിന് ഡാറ്റാ കണക്ഷന്‍ ആവശ്യമില്ല.നിലവില്‍
ഇന്റര്‍നെറ്റ് ഇല്ലാതെ യുട്യൂബിലെ വീഡിയോകള്‍ കാണാന്‍ സാധിക്കില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :