റൊണാൾഡീഞ്ഞോയ്ക്ക് മെക്സിക്കോയില്‍ വംശീയാധിക്ഷേപം

  റൊണാൾഡീഞ്ഞോ , ബ്രസീല്‍ , മെക്സിക്കോ സിറ്റി , ഇന്ത്യൻ സൂപ്പർ ലീഗ്
മെക്സിക്കോ സിറ്റി| jibin| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (10:18 IST)
ബ്രസീലിയൻ സൂപ്പര്‍ താരം റൊണാൾഡീഞ്ഞോയ്ക്ക് നേരെ വംശീയാധിക്ഷേപം. മെക്സിക്കോയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണ് ഫേസ്ബുക്കിലൂടെ റൊണാൾഡീഞ്ഞോയെ അധിക്ഷേപിച്ചത് രംഗത്ത് എത്തിയത്.

ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള ക്ഷണം നിരസിച്ചാണ് റൊണാൾഡീഞ്ഞോ മെക്സിക്കൽ ക്ളബിലേക്ക് പോയത്. ക്ളബിലേക്കുള്ള റൊണാൾഡീഞ്ഞോയുടെ വരവ് വന്‍ ആഘോഷമാക്കിയിരുന്നു ക്ളബ് അധികൃതര്‍. ആഘോഷങ്ങള്‍ രാജ്യത്തെ നഗരത്തെ സ്തംഭിപ്പിച്ചിരുന്നു.

ഇതേത്തുടർന്നാണ് രാഷ്ട്രീയ പ്രവർത്തകനായ കാർലോസ് ട്രെവീനോ ന്യൂണസ് ഫേസ്ബുക്കിലൂടെ സൂപ്പർ താരത്തെ ആക്ഷേപിച്ചത്. ഐഎസ്എൽ ക്ളബായ ചെന്നൈ ടൈറ്റാൻസ് പിന്നാലെ നടന്നിട്ടും
പിടികൊടുക്കാതെ കൂടുതൽ പണം മോഹിച്ചാണ് റൊണാൾഡീഞ്ഞോ മെക്സിക്കോയിലേക്ക് ചേക്കേറിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :