മുന്‍ കാമുകനെ 15-കാരിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 10 മാര്‍ച്ച് 2015 (16:13 IST)
പതിനാറുകാരനായ യുവാവിനെ കാമുകന്റേയും സുഹൃത്തുക്കളുടേയും സഹായത്തോടെ പതിനഞ്ചുകാരി കൊലപ്പെടുത്തി. വടക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കമല്‍ എന്ന പതിനാറ് കാരനാണ് കൊല്ലപ്പെട്ടത്. കേസില്‍ 15-കാരി, 17 വയസ്സുള്ള കാമുകന്‍, സുഹൃത്തുക്കളായ ഗൗതം, കെസ്റ്റോ, ഗോവിന്ദ, നവീന്‍ എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടി കമലുമായി പ്രണയത്തിലായിരുന്നെന്നും പിന്നീട് മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതിനെച്ചൊല്ലി കമല്‍ ഇരുവരുമായി വഴക്കിട്ടിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
വ്യാജേന ഹോളി ദിനത്തില്‍ പെണ്‍കുട്ടി കമലിനെ വിളിച്ചുവരുത്തി. പിന്നീട് കമലിനെ പെണ്‍കുട്ടിയും കാമുകനും കൂട്ടാളികളും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഒരാളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മരിക്കുന്നതിനുമുമ്പ് ആസ്പത്രിയില്‍വെച്ച് പോലീസിനും മൊഴിനല്‍കി. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രതികളുടെ അറസ്റ്റ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :