ഡിജിപിയെ രക്ഷിക്കാന്‍ ദൈവം തമ്പുരാന്‍ വിചാരിക്കണം: ജോർജ്

ചന്ദ്രബോസ് കൊലപാതകം , പിസി ജോർജ് , ഡിജിപി ബാലസുബ്രമണ്യം
കോട്ടയം| jibin| Last Modified ശനി, 7 മാര്‍ച്ച് 2015 (12:43 IST)
സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി നിസാമിനെ രക്ഷപ്പെടുത്താൻ ഇടപെടലുകള്‍ നടത്തിയ ഡിജിപി ബാലസുബ്രമണ്യത്തിനെ രക്ഷിക്കാന്‍ ദൈവം തമ്പുരാനല്ലാതെ മറ്റാർക്കും പറ്റില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജ്.

നിസാമിനെ രക്ഷപ്പെടുത്താൻ ഇടപെടലുകള്‍ നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്തുവിടും. അതോടെ ഡിജിപിക്ക് സംസ്ഥാനം വിട്ടു പോകേണ്ട സാഹചര്യം ഉണ്ടാകും. അല്ലെങ്കിൽ അദ്ദേഹത്തിന് അവധിയെടുക്കേണ്ടി വരുമെന്നും ജോര്‍ജ് പറഞ്ഞു. ഡിജിപി സ്ഥാനത്തിന് അപമനമാണ് ഡിജിപി ബാലസുബ്രഹ്മണ്യം ആ പദവിയില്‍ തുടരുന്നത്. സിഡിയിൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ സ്വയം പുറത്തു പോകണമെന്നും ചീഫ് വിപ്പ് പറഞ്ഞു.

ചന്ദ്രബോസിനെ കൊലപ്പെടുത്തിയ സംഭവം ജനങ്ങളില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. അതിനാല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക്
ഡിജിപിക്കെതിരെ നടപടി എടുക്കാതിരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ രമേശ്
ചെന്നിത്തല നിയമസഭയിൽ മറുപടി പറയേണ്ടി വരുമെന്നും പിസി ജോർജ് വ്യക്തമാക്കി. ഇപ്പോൾ യഥാർത്ഥ പ്രതിപക്ഷം താനാണെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :