ബരേലി|
Last Updated:
ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (10:53 IST)
ഫേസ്‌ബുക്ക് ‘അമ്മ’യ്ക്ക് വേണ്ടി യുവാവ് മാതാപിതാക്കളെ ഉപേക്ഷിച്ചു. വിദേശത്തെങ്ങുമല്ല സംഭവം. നമ്മുടെ ഇന്ത്യയില്‍. കഥാനായികയാവട്ടെ മലയാളിയും. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ 'അമ്മ'യായി സ്വീകരിക്കാന്‍ യുപിയിലെ ബരേലി സ്വദേശിയായ ഇരുപതുകാരന്‍ വിജയ് മൗര്യയാണ് മാതാപിതാക്കളെ ഉപേക്ഷിച്ചത്. യുവാവിന്റെ ഫേസ്‌ബുക്ക് ‘അമ്മ’ തിരുവനന്തപുരം സ്വദേശിയും ബഹ്‌റിനില്‍ നഴ്‌സുമാണ്.
ഒരുമാസം മുമ്പ് മകനെ വീട്ടില്‍ നിന്ന് കാണാതാവുന്നതോടെയാണ് മാതാപിതാക്കള്‍ സംഭവം അറിയുന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്ന് 22,000 രൂപ നഴ്‌സിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ശേഷമാണ് വിജയ് അപ്രത്യക്ഷനായത്.
25 ദിവസത്തിന് ശേഷം തിരിച്ചെത്തിയ വിജയ് ഫേസ്ബുക്കിലെ 'അമ്മ'യെ കുറിച്ച് പറയുന്നത്. ഇതോടെ പ്രശ്‌നം ഗുരുതരമാണെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ മകനെ വീട്ടുതടങ്കലിലാക്കി. ഇതിനിടെ യുവാവിനെ തേടി നഴ്‌സ് ബരേലിയിലെത്തി.
ഇതോടെ ഇവര്‍ക്കൊപ്പം പോകാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പൊലീസിന്റെയും മാതാപിതാക്കളുടെയും ഇടപെടലിനെതുടര്‍ന്ന് യുവാവിന് സമയം നല്‍കാമെന്ന് നഴ്സ് സമ്മതിച്ചു. തീരുമാനമെടുക്കാന്‍ മകന് ഇരുപത് ദിവസം സമയം കൊടുക്കാന്‍ തീരുമാനിച്ച് ഇവര്‍ ബഹ്‌റനിലേക്ക് മടങ്ങി. ഇനിയും മകന്‍ നഴ്‌സിനൊപ്പം പോകാന്‍ നിര്‍ബന്ധം പിടിച്ചാല്‍ പിന്‍തിരിപ്പിക്കാതെ വിധിയാണെന്ന് വിശ്വസിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.