വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

കണ്ണൂര്‍| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (14:41 IST)
പതിനേഴുകാരിയായ ആദിവാസി വീട്ടുജോലിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ കണ്ണൂര്‍ കോടിയേരി സ്വദേശി വി. സിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടി നല്കിയ പരാതിയിന്മേലായിരുന്നു പൊലീസ് നടപടി.

ഇയാള്‍ രണ്ടു തവണ മഞ്ഞോടിയിലെ വീട്ടിലെത്തിയും പിന്നീട് മൈസൂരിലെ ലോഡ്ജില്‍ കൊണ്ടുപോയും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.അഞ്ചുമാസം മുമ്പ് ഗര്‍ഭിണിയായ വിവരം യുവാവിനെ അറിയിച്ചിരുന്നെങ്കിലും സിജേഷ് തന്നെ വിവാഹം കഴിക്കാന്‍ തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :