യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണം: യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ് , യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണം , സൂര്യനമസ്കാരം , ബിജെപി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (10:33 IST)
യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. സൂര്യനമസ്‌കാരം ഒഴിവാക്കാനാകില്ല. സൂര്യ നമസ്‌കാരം യോഗയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും വിവാദ പ്രസ്‌താവനകള്‍ നടത്തി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി യോഗി ആദിത്യനാഥ് ഇത്തവണയും പതിവ് തെറ്റിച്ചില്ല.

അന്തര്‍ദേശീയ യോഗാദിനാചരണത്തിന്‍റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിലടക്കം നടത്തുന്ന പരിപാടികളില്‍ നിന്ന് സൂര്യനമസ്കാരം ഒഴിവാക്കിയിരുന്നു. യോഗയില്‍ നിര്‍ബന്ധിതമായി സൂര്യനമസ്കാരം നടത്തുന്നതിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സൂര്യനമസ്കാരം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരേയാണ് യോഗി ആദിത്യനാഥ് രംഗത്ത് വന്നത്.

അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 മുതല്‍ യോഗ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ പരിശീലിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെതിരെ ആള്‍ ഇന്ത്യ മുസ് ലീം പേഴ്സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള മുസ് ലീം സംഘടനകള്‍ ശക്തമായി രംഗത്തു വരികയായിരുന്നു. ഹിന്ദു മതാചാരപ്രകാരമുള്ള സൂര്യനമസ്കാരം ഇസ് ലാം മതവിശ്വാസത്തിന് എതിരാണെന്നും അതിനാല്‍ സൂര്യനമസ്കാരം സര്‍ക്കാര്‍ സ്കൂളുകളില്‍ നിര്‍ബന്ധിതമാക്കാനുള്ള നടപടി പിന്‍വലിക്കണമെന്നും പേഴ്സണല്‍ ലോ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :