യേശുദാസിന് പദ്മവിഭൂഷണ്‍; ആറ് മലയാളികള്‍ക്ക് പത്മ അവാര്‍ഡുകള്‍

യേശുദാസിന് പത്മവിഭൂഷണ്‍ അവാര്‍ഡ്

ന്യൂഡല്‍ഹി| Last Modified ബുധന്‍, 25 ജനുവരി 2017 (17:33 IST)
ഗാനഗന്ധര്‍വന്‍ യേശുദാസിന് പദ്മവിഭൂഷണ്‍ പുരസ്കാരം. ഇന്ന് പ്രഖ്യാപിച്ച പദ്മ അവാര്‍ഡുകളില്‍ മലയാളികളായ ആറുപേരാണ് ഇടം പിടിച്ചത്. യേശുദാസിന് പദ്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചപ്പോള്‍ ഹോക്കി താരം ശ്രീജേഷ് പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹനായി.

കവി അക്കിത്തം, ഹോക്കിതാരം ശ്രീജേഷ്, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പാറശാല ബി പൊന്നമ്മാള്‍, ആയോധനകലാ രംഗത്തുള്ള മീനാക്ഷിയമ്മ എന്നിവരാണ് കേരളത്തില്‍ നിന്ന് പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :