പെഷവാര്‍ മോഡല്‍ ലക്ഷ്യമിട്ട് തീവ്രവാദികള്‍ ഇന്ത്യയിലേക്ക്

തീവ്രവാദികള്‍, പാകിസ്ഥാന്‍, ഇന്ത്യ
ശ്രീനഗര്‍| vishnu| Last Modified വ്യാഴം, 15 ജനുവരി 2015 (14:04 IST)
പാകിസ്താനിലെ തെഹ്‌രീക് ഇ താലിബാന്‍ തീവ്രവാദികള്‍ പെഷവാറില്‍ സൈനിക സ്കൂളില്‍ ആക്രമണം നടത്തിയതു പോലെ ഇന്ത്യയിലും സമാനമായ ആക്രമണം നടത്താന്‍ പാക് തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കിയതായി റിപ്പൊര്‍ട്ടുകള്‍. ഇതിനായി 200ല്‍ അധികം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നും മുന്നറിയിപ്പുണ്ട്. കരസേനയിലെ മുതിര്‍ന്ന് ഉദ്യോഗ്സ്ഥനാണ് ഇതു സ,ബ്ന്ധിച്ച മുന്നറിയിപ്പ്
നല്‍കിയിരിക്കുന്നത്.

മുതിര്‍ന്ന സൈനിക ഉദ്യേഗസ്ഥന്‍ ലെഫ്റ്റനന്റ് ജനറല്‍ കെഎച്ച് സിംഗ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാകിസ്ഥാനിലെ ഭീകരക്യാംപില്‍ പരിശീലനം നേടിയവരാണ് ഇവര്‍. അതിര്‍ത്തിയിലെ പിര്‍ പാഞ്ചല്‍ റേഞ്ചിലൂടെ നുഴഞ്ഞുകയറാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

മികച്ചരീതിയില്‍ പരിശീലനം നേടിയവരാണ് ഇവര്‍. ലഭ്യമായ വിവരങ്ങള്‍ പ്രകാരം സ്കൂളുകളിലും ഗ്രാമീണ മേഖലകളിലും ആക്രമണം നടത്താനാണ് ഇവരുടെ ശ്രമം. അതേസമയം, അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ നേരിടാന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും കെഎച്ച് സിംഗ് വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :