അടുത്തിരിക്കുന്നവര്‍ ഇനി ചിലപ്പോള്‍ ചാരന്മാരാകാം, സൂക്ഷിക്കുക...!

ചാരന്മാര്‍, ഇന്ത്യ, മോഡി
ന്യൂഡല്‍ഹി| vishnu| Last Updated: ബുധന്‍, 14 ജനുവരി 2015 (13:31 IST)
രാജ്യത്തെ രഹസ്യാന്വേഷണ സംവിധാനത്തില്‍ കാതലായ അഴിച്ചുപണിക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സമൂഹത്തിലെ എല്ലാവിഭാഗങ്ങളില്‍ നിന്നുമുള്ള കഴിവുള്ളവരെ ചാരന്മാരാക്കി ജനങ്ങളുടെ ചിന്തകളും നീക്കങ്ങളും മനസിലാക്കാനാണ് മോഡിസര്‍ക്കാരിന്റെ ശ്രമം. ഇതിനായി സമൂഹത്തില്‍ ഏതുതരം ജോലി ചെയ്യുന്നവരില്‍നിന്നും രഹസ്യാന്വേഷണ വാസനയുള്ളവരെ കണ്ടെത്തി അവരെ ഉപയോഗിക്കുവാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഇന്റലിജന്‍സ് ബ്യൂറോ, റോ തുടങ്ങിയ ആഭ്യന്തര, അന്തര്‍ദേശീയ ചാര സംഘടനകളാണ് സമൂഹത്തില്‍ ചാരന്മാരെ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് പ്രധാനമന്ത്രിയുടെ അനുഗ്രാശ്ശിസുകളുമുണ്ട്. ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ മാവോയിസ്റ്റ്, വിഘടനവാദ, തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നതിനിടെയാണ് മൊഡിസര്‍ക്കാര്‍ സുപ്രധാനമായ നീക്കത്തിന് തുടക്കമിടാന്‍ പോകുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എകെ ഡോവല്‍ ആണ് മൊഡിക്കുമുന്നില്‍ ഇത്തരമൊരു ആശയം കൊണ്ടുവന്നത്. കേട്ടപ്പോള്‍ തന്നെ മോഡി അതിന് അനുകൂലമായ നിലപ്ടാണ് എടുത്തിരിക്കുന്നത് എന്നാണ് വിവരം.

അമേരിക്കയില്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയും സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുടെ സേവനം തേടാറുണ്ട്. ബ്രിട്ടനിലെ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസും സമാനമായ രീതിയില്‍ ചാരന്മാരെ ഉപയോഗിക്കാറുണ്ട്. ഇതേ മാതൃക തുടരാനാണ് ഡോവലിന്റെ നേതൃത്വത്തിലുള്ള ദേശീയ സുരക്ഷാ കൌണ്‍സിലുന്റെ തീരുമാനം. എന്നാല്‍ സമൂഹത്തിലെ മറ്റ് തലങ്ങളില്‍നിന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള തീരുമാനത്തെ ഐപി‌എസ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തേക്കാന്‍ സാധ്യതയുണ്ട്.

രഹസ്യാന്വേഷണ സംഘടനകള്‍ തുടങ്ങിയ നാള്‍ മുതല്‍ ഉന്നത തലപ്പത്ത് ഉള്ളത് ഐപി‌എസ് ഉദ്യോഗസ്ഥരാണ്. തങ്ങളുടെ തലക്കനത്തിന് ഇടയാകുന്ന തീരുമാനത്തെ ഇവര്‍ എതിര്‍ക്കാനാണ് സാധ്യത. ഇതിനെ എപ്രകാരം മറികടക്കുന്നു എന്നനുസരിച്ചിരിക്കും പുതിയ നീക്കത്തിന്റെ വിജയം.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും സോഷ്യല്‍ മീഡിയയുടെ കടന്നുവരവും രഹസ്യാന്വേഷണ രംഗം കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുള്ളതിനാല്‍ പുതിയ നീക്കത്തിന് ഏറെ പ്രസക്തിയുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :