ഹസാരിബാഗ്|
VISHNU.NL|
Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (15:35 IST)
ജാമ്യത്തുക കെട്ടിവയ്ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ ജയില്‍വാസം നീളുന്നു. പതിമൂന്ന് ദിവസം ജയില്‍വാസം പൂര്‍ത്തിയാക്കിയ സിന്‍ഹ ഇനിയും 12 ദിവസം കൂടി തടവില്‍ കഴിയണം.
ജൂണ്‍ രണ്ടിന് ഹസാരിബാഗിലെ വൈദ്യുതി ഓഫീസില്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെതുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. രൂക്ഷമായ പവര്‍കട്ടില്‍ പ്രതിഷേധിച്ച്
ജീവനക്കാരെ ഇവര്‍ പൂട്ടിയിടുകയും ചെയ്തിരുന്നു.
സിന്‍ഹയടക്കം അന്‍പതോളം ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. എന്നാല്‍ ജാമ്യത്തുക കെട്ടിവച്ച് പുറത്തിറങ്ങാന്‍ സിന്‍ഹ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. കേസ് ജൂണ്‍ 28ന് വീണ്ടും പരിഗണിക്കും.