പത്രം വായിക്കാറില്ലാത്ത സൽമാൻ ഖാന്‍ വിവരമില്ലാത്തവന്‍: രാജ് താക്കറെ

 യാക്കൂബ് മേമന്‍ , രാജ് താക്കറെ , മുംബൈയ് സ്‌ഫോടനക്കേസ് , സുപ്രീംകോടതി
മുംബൈയ്| jibin| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (11:04 IST)
1993ലെ മുംബൈയ് സ്‌ഫോടനക്കേസില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമനെ പിന്തുണച്ച് ട്വീറ്റ് ഇട്ട ബോളിവുഡ് താരം സൽമാൻ ഖാനെ വിമർശിച്ച് ദീർഘകാല സുഹൃത്തും മഹാരാഷ്ട്ര നവനിർമാൺ സേന തലവനുമായ രാജ് താക്കറെ രംഗത്ത്.

സല്‍മാന്‍ വിവരമില്ലാത്തവനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. സല്‍മാന്‍ പത്രം വായിക്കാറില്ല. അതുകൊണ്ട് തന്നെ നിയമം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. അതുകൊണ്ടാണ് യാക്കൂബിന് അനുകൂലമായി ട്വീറ്റ് ചെയ്തത്. മറ്റ് ചിലര്‍ ദയാഹര്‍ജിയുമായി രാഷ്ട്രപതിയുടെ മുമ്പാകെ എത്തി. ഒരാള്‍ക്ക് എങ്ങനെയാണ് സുപ്രീംകോടതി ഉത്തരവിനെ ചോദ്യം ചെയ്യുക- രാജ് താക്കറെ ചോദിച്ചു.

യാക്കൂബ് മേമൻ ഒരു തീവ്രവാദിയായിരുന്നെന്നും എന്നാൽ അയാളെ തൂക്കിലേറ്റുന്നത് കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും നാടകമാക്കി മാറ്റിയെന്നും രാജ് താക്കറെ ആരോപിച്ചു. നിരവധി പേരെ കൊലപ്പെടുത്തിയ ആ ചതിയനെ തൂക്കിലേറ്റുന്നതിന് മുമ്പും
പിമ്പും നടന്ന സംഭവങ്ങൾ നോക്കിക്കാണുന്പോൾ രാജ്യത്ത് കലാപമുണ്ടാക്കാനാണ് ഗവൺമെന്റുകൾ ആഗ്രഹിച്ചതെന്നാണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും രാജ് താക്കറെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി യാതൊന്നും സംസാരിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും താക്കറെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :