ജസ്റ്റിസ് ദീപക് മിശ്രയുടെ വീടിന് കനത്ത സുരക്ഷ

ന്യൂഡല്‍ഹി| JOYS JOY| Last Updated: വെള്ളി, 7 ഓഗസ്റ്റ് 2015 (16:11 IST)
യാക്കൂബ് മേമന്റെ ദയാഹര്‍ജി തള്ളിയ സുപ്രീംകോടതി ബഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ദീപക് മിശ്രയ്ക്ക് കഴിഞ്ഞദിവസം വധഭീഷണി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

‘എന്ത് സുരക്ഷയുണ്ടെങ്കിലും നിങ്ങളെ നശിപ്പിക്കും’ എന്ന് എഴുതിയ അജ്ഞാത കത്താണ് ജസ്റ്റിസ് മിശ്രയ്ക്ക് ലഭിച്ചത്. ഭീഷണിക്കത്ത് വ്യാജമല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കത്തയക്കും മുമ്പ് കത്തയച്ച ആള്‍ മിശ്രയുടെ വീട് നിരീക്ഷിച്ചിരുന്നുവെന്നും മിശ്രയുടെ വീടും പരിസരവും കത്തയച്ച ആള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പന്ത്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് മേമന്റെ ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് പ്രഫുല്ല സി പന്ത്, ജസ്റ്റിസ് അമിതാവ് റോയി എന്നിവരുടെ വീടിനും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :