യാക്കൂബ് മേമന്റെ വധശിക്ഷ നാളെ നടപ്പാക്കുന്നതില്‍ തടസമില്ലെന്ന് കോടതി

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 29 ജൂലൈ 2015 (16:30 IST)
മുംബൈ സ്ഫോടന പരമ്പര കേസിലെ ഒന്നാം പ്രതി യാക്കൂബ് അബ്‌ദുല്‍ റസാഖ് മേമന്റെ നാളെ നടപ്പാക്കാം. വധശിക്ഷ നടപ്പാക്കുന്നതിന് തടസങ്ങള്‍ ഒന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മേമന്റെ വധശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ നാളെ രാവിലെ ഏഴുമണിക്ക് യാക്കൂബിനെ തൂക്കിലേറ്റുന്നതിന് കുഴപ്പമില്ലെന്ന് സുപ്രീംകോടതി വിധിച്ചു.

മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാം മരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ഒരാഴ്ചത്തെ ദു:ഖാചരണം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാന്‍ ഏതെങ്കിലും തരത്തിലുമുള്ള നിയമ
തടസങ്ങളില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആണ്.

അതേസമയം, വധശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് രണ്ടാമത് നല്കിയ ദയാഹര്‍ജിയില്‍ ഇതുവരെ തീരുമാനമായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :