ശ്രീനു എസ്|
Last Updated:
തിങ്കള്‍, 23 നവംബര്‍ 2020 (16:04 IST)
അധ്യാപികയെ സഹപ്രവര്ത്തകന് വെടിവച്ച് കൊലപ്പെടുത്തി. യുപിയിലെ സീതാപൂര്‍ ജില്ലയിലാണ് സംഭവം. അധ്യാപികയായ ആരാധന റോയിയാണ് മരണപ്പെട്ടത്. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അമിത് കൗശലിനെ പൊലീസ് അറസ്റ്റുചെയ്തു.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തില്‍ വന്ന വിള്ളലാണ് കൊലപാതകത്തില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. രണ്ടുതവണ വെടിയേറ്റ ആരാധനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. നേരത്തേ കൗശലിനെതിരെ ആരാധന സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.