മധ്യപ്രദേശ്|
Last Modified ഞായര്‍, 14 ഏപ്രില്‍ 2019 (12:35 IST)
ജാതി മാറി വിവാഹം ചെയ്തതിന് ഗ്രാമീണര്‍ യുവതിയെ കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി തെരുവിലൂടെ നടത്തിച്ചു. മധ്യപ്രദേശിലെ ജാബുവ ഗ്രാമത്തിലാണ് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്.
20 വയസ്പ്രായം തോന്നിക്കുന്ന യുവതിയോട്ഭർത്താവിനെ തോളിലേറ്റി വയലിലൂടെ നടക്കാൻ
ഗ്രാമീണർ ആവശ്യപ്പെടുകയായിരുന്നു. യുവതിക്ക്തളർച്ച അനുഭവപ്പെട്ടിട്ടും നടക്കാൻ ഗ്രാമീണർ പ്രോൽസാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ഈ വിവരം പുറം ലോകമറിയുന്നത്. പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളില്‍ കാണുന്നവരെയെല്ലാം പ്രതിയാക്കിയാണ് കേസ്. ഇതിൽ രണ്ടു പേരെ അറസ്റ്റു ചെയ്‌തതായി ജാബുവ എസ്‌പി വീനിത്ജെയിൻ പറഞ്ഞു.