ഉറങ്ങി കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; കുറ്റം സമ്മതിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം

  Rape case , police , sleeping woman , cricket , അലെക്‍സ് ഹെപ്ബേണ്‍ , ജോ ക്ലര്‍ക്ക് , അലെക്‍സ് ഹെപ്ബേണ്‍ , ലൈംഗികത
ലണ്ടന്‍| Last Modified ശനി, 13 ഏപ്രില്‍ 2019 (15:39 IST)
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ ഓസ്ട്രേലിയന്‍ താരം അലെക്‍സ് ഹെപ്ബേണ്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇംഗ്ലണ്ടിലെ വോസെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണക്കിടെയാണ് താരം കുറ്റം ഏറ്റുപറഞ്ഞത്.

2017 ഏപ്രില്‍ ഒന്നിനാണ് ഫ്ലാറ്റില്‍ ഉറങ്ങുകയായിരുന്ന യുവതിയെ അലെക്‍സ് പീഡനത്തിന് ഇരയാക്കിയത്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഇംഗ്ലണ്ട് ലയണ്‍സിന്റെ താരവും അലെക്‍സിന്റെ മുന്‍ സഹതാരവുമായ ജോ ക്ലാര്‍ക്കിന്റെ സുഹൃത്തും കൂറ്റിയായിരുന്നു പീഡനത്തിന് ഇരയായ യുവതി.

പരസ്‌പര സമ്മതത്തോടെ ഫ്ളാറ്റില്‍ വെച്ച് ജോ ക്ലര്‍ക്ക് യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ക്ലാര്‍ക്ക് ശുചിമുറിയില്‍ പോയ സമയത്ത് ഫ്ലാറ്റില്‍ എത്തിയ അലെക്‍സ് ഉറങ്ങുകയായിരുന്ന യുവതിയെ ലൈംഗികമായി ഉപയോഗിച്ചു.

ഉറങ്ങി എഴുന്നേറ്റപ്പോള്‍ ആണ് പീഡനം നടന്നതായി താന്‍ അറിയുന്നത്. തുടര്‍ന്ന് ഫ്ലാറ്റില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ചില വഴിയാത്രക്കാരാണ് രക്ഷിക്കാന്‍ ശ്രമിച്ചതെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :