അനിയത്തിയ നോക്കിയ ഭര്‍ത്താവിനെ യുവതി വെടിവെച്ചുകൊന്നു!

ഇന്‍ഡോര്‍| VISHNU.NL| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (18:08 IST)
അനിയത്തിയെ ഭര്‍ത്താവ് ദുരുദ്ദേശത്തോടെ നോക്കി എന്നാരോപിച്ച് ഭര്‍ത്താവിനെ വെടിവച്ചുകൊന്ന യുവതിക്ക് ജീവപര്യന്തം തടവ്. 2013 മാര്‍ച്ചില്‍ ഖജ്രാജയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആസിഫ് എന്ന 27 കാരനേയാണ് 20കാരിയായ സോനു എന്ന പേരില്‍ അറിയപ്പെടുന്ന നസിയ വെടിവച്ചു കൊന്നത്.

ആസിഫിന്റെ രണ്ടാം ഭാര്യയായിരുന്നു നസിയ. ഒരു ദിവസം തന്റെ ഏറ്റവും ഇളയ അനുജത്തിയെ ആസിഫ് ദുരുദ്ദേശത്തോടെ നോക്കിയെന്ന് ആരോപിച്ച് നസിയ ആസിഫുമായി വഴക്കിട്ടു. എന്നാല്‍ ആരോപണങ്ങള്‍ ആസിഫ് നിഷേദിക്കുകയാണ് ഉണ്ടായത്. ഇതില്‍ പ്രകോപിതയായ നസിയ വീട്ടില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്കുപയോഗിച്ച് ആസിഫിനെ വെടിവയ്ക്കുകയായിരുന്നു.

വെടിയേറ്റ ആസിഫിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത യുവതിയെ വിചാരക്കാ‍ലാവധി വരെ തടവിലിടുകയായിരുന്നു. വളരെ നിസാരമായ കാര്യത്തിന് പ്രകോപിതയായിട്ടാണ് യുവതി കൊലപാതകം നടത്തിയതെന്ന് കോടതി പറഞ്ഞു . ജഡ്ജ് പ്രിയദര്‍ശന്‍ ശര്‍മ്മയാണ് യുവതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :