മിസ് ഹോണ്ടുറാസ് കൊല്ലപ്പെട്ടു

സാന്ദാ ബാര്‍ബറ:| VISHNU.NL| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (18:47 IST)
ലണ്ടനില്‍ നടക്കുന്ന ലോക സൌന്ദര്യ മല്‍സരത്തിന് പോവുന്നതിന് തൊട്ടുമുമ്പ് കാണാതായ ഹോണ്ടുറാസ് സൌന്ദര്യ റാണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ സഹോദരി സോഫിയയെയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം.
മിസ് ഹോണ്ടുറാസ് മരിയ ജോസ് അല്‍വാറഡോ എന്ന 19 കാരിയെയും സഹോദരി
നവംബര്‍ 13നാണ് കാണാതായത്. ഒരു പാര്‍ട്ടി കഴിഞ്ഞ ശേഷം സാന്ദാ ബാര്‍ബറയിലെ വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്നു ഇരുവരും. പിന്നീട് ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോഫിയയുടെ കാമുകനെയും സുഹൃത്തിനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അവസാനമായി മരിയയെയും സോഫിയയെയും കണ്ടത് ഇവരാണ്. അതേ സമയം സംഭവത്തില്‍ അവിടുത്തെ അധോലോകങ്ങള്‍ക്ക് പങ്കുള്ളതായി കരുതപ്പെടുന്നു. ഏപ്രിലിലാണ് മരിയ ഹോണ്ടുറാസ് സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലോക സുന്ദരി മല്‍സരത്തിനായി ബധനാഴ്ച പുറപ്പെടാനിരിക്കുകയായിരുന്നു മരിയ. ഇതിനിടെയാണ് കാണാതായത്.

ഇരുവരെയും കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയിലായിരുന്നു പൊലീസ്. മൃതദേഹങ്ങള്‍ കണ്ടെത്തുകയോ തട്ടിക്കൊണ്ടുപോവല്‍ അറിയിപ്പ് ലഭിക്കുകയോ ചെയ്യാത്തതിനാല്‍ പൊലീസ് പ്രതീക്ഷയിലായിരുന്നു. ഹോണ്ടുറാസില്‍ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങുന്നത് പതിവു സംഭവമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :