Last Modified ശനി, 18 മെയ് 2019 (10:35 IST)
തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന കർണാടക കോൺഗ്രസിനെ ഞെട്ടിച്ച് ദുരന്ത വാർത്ത. കര്‍ണാടക കോണ്‍ഗ്രസിന്റെ കരുത്തയായ നേതാവ് രേശ്മ പദേകനൂർ കൊല്ലപ്പെട്ട നിലയില്‍. 35കാരിയായ രേശ്മയുടെ മൃതദേഹം വിജയപുരയിലെ കോര്‍ട്ടി കോലാര്‍ പാലത്തിന് അടിയിലാണ് കണ്ടെത്തിയത്.
കോണ്‍ഗ്രസ് വനിതാ വിഭാഗത്തിന്റെ സംസ്ഥാന ഉപാധ്യക്ഷയാണ് ഇവര്‍. കഴിഞ്ഞ നിയസമഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. സംഭവത്തിൽ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു. രാഷ്ട്രീയ ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.
അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇവരുടെ വളര്‍ച്ച അതിവേഗമായിരുന്നു. അതിനാൽ തന്നെ ഇവർക്ക് ശത്രുക്കൾ ഏറെയുണ്ടെന്നാണ് സൂചന. വളരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് മൃതദേഹം കണ്ടാൽ വ്യക്തമാകുന്നുണ്ട്.
മുഖവും കൈയ്യും മര്‍ദ്ദിച്ച് വികൃതമാക്കിയിട്ടുണ്ട്. ഇതാണ് പോലീസ് കൊലപാതകമാണ് എന്ന് സംശയിക്കാന്‍ കാരണം. ഒന്നില്‍ കൂടുതല്‍ പേര് കൊലപാതകത്തില്‍ പങ്കാളികളായി എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.