24 മണിക്കൂറിനിടെ 46,254 പേർക്ക് രോഗബാധ, 53,357 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 83 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 4 നവം‌ബര്‍ 2020 (09:33 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 46,254 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു. 83,13,877 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണമാണ് കൂടുതൽ. 53,357 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.

514 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,23,611 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 76 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 76,56,478 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 5,33,787 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 12,09,609 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 11,29,98,959 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :