4 വര്‍ഷം വേണ്ടി വന്നു ആ 39 പേരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാന്‍!

അവര്‍ മരിച്ചത് എങ്ങനെ അറിയാതെ പോയി? അതും 4 കൊല്ലം!

അപര്‍ണ| Last Modified ബുധന്‍, 21 മാര്‍ച്ച് 2018 (08:32 IST)
ഇറാഖിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണമുണ്ടായത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്. 2014ല്‍ കാണാതായവര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാന്‍ നാലു വര്‍ഷം വേണ്ടി വന്നു. ഇത് ചോദ്യം ചെയ്യപ്പെടുന്നത് ഭരണനേതൃത്വത്തിനുള്ള രാജ്യാന്തര ബന്ധങ്ങളെയും വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനത്തിന്റെ പ്രാപ്തിയെയുമാണ്.

ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഇവരെ കുറിച്ച് വളരെ കാലങ്ങളായി വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു. 2014 ജൂണിലാണ് 39 പേരേയും ഐ എസ് മൊസൂളില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. കൂട്ടശവക്കുഴികളിൽനിന്നാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പഞ്ചാബ് സ്വദേശികളാണ് മരിച്ചവരിലേറെയും.

വിദേശരാജ്യങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജൻസി തീർത്തും ദുര്‍ബലമാണെന്നാണ് വ്യക്തമാകുന്നത്. നഴ്സുമാരുടെ കാര്യത്തിൽ ഇന്ത്യയുടെ ശ്രമങ്ങൾ വിജയം കണ്ടപ്പോള്‍ 39 നിർമാണത്തൊഴിലാളികളുടെ കാര്യത്തിൽ പരാജയം സംഭവിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :