കാണാതായ ഭാര്യയെ ഭര്‍ത്താവ് കണ്ടെത്തിയത് വാട്‌സ്ആപ്പിന്റെ സഹായത്തോടെ!

നരസിംഗ്പൂര്‍| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (16:36 IST)
കാണാതായ ഭാര്യയെ കണ്ടെത്താന്‍ മധ്യപ്രദേശിലെ
ഓം പ്രകാശ് വിശ്വകര്‍മ എന്ന യുവാവിനെ സഹായിച്ചത് ബന്ധുക്കളോ കൂട്ടുകാരോ അല്ല, സാമൂഹ്യ മാധ്യമമായ വാട്ട്സാപ്പാണ്. നരസിംഗ്പുറിലെ ആംഗോണ്‍ ഗ്രാമത്തില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോയ പ്രകാശ്.
തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ കാണാതായതായി മനസിലാക്കിയത്. ഭാര്യയെ ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമെല്ലാം തിരക്കിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് പ്രകാശ് പോലീസില്‍ പരാതി നല്‍കി. ഇതേസമയം യുവതിയുടെ ഫോട്ടോയും പ്രകാശിന്റെ ഫോണ്‍നമ്പറും വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുകയും ഭാര്യയെ കാണാനില്ലെന്ന കാര്യം അതിനോടൊപ്പം യുവാവ് വ്യക്തമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്
ആംബുലന്‍സ് ഡ്രൈവര്‍ യുവതിയെ തിരിച്ചറിയുകയായിരുന്നു. ഡ്രൈവര്‍ ഇവരെ റെയില്‍വെ ട്രാക്കിനരികെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു.


തുടര്‍ന്ന് ഇയാള്‍ സ്ത്രീയ ഇയാളുടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ ഭര്‍ത്താവും പോലീസും ആശുപത്രിയില്‍ എത്തി യുവതിയെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ അവര്‍ എങ്ങനെ റെയില്‍വെ ട്രാക്കിലെത്തി എന്ന കാര്യം വ്യക്തമായിട്ടില്ല.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :