കസ്തൂരിയും ഗാഡ്ഗിലും തല്‍ക്കാലമില്ല: പ്രകാശ് ജാവഡേക്കര്‍

ന്യൂഡല്‍ഹി| vishnu| Last Modified ബുധന്‍, 23 ജൂലൈ 2014 (09:04 IST)
പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും നിലവിലെ രീതിയില്‍ നടപ്പാക്കുല്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ലോക്‍സഭയില്‍ ഉറപ്പു നല്‍കി.

അപാകതകളുള്ള കസ്തൂരി രംഗന്‍ -ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കില്ലെന്നും പഞ്ചായത്തു തലം മുതല്‍ എംപിമാര്‍ വരെയുള്ളവരോടും കേരളം അടക്കമുള്ള സംസ്ഥാങ്ങളുമായും കൂടിയാലോചനകളും ചര്‍ച്ചകളും നടത്തിയ ശേഷം വിദഗ്ധസമിതികളുടെ സഹായത്തോടെ മാത്രമേ രണ്ടു റിപ്പോര്‍ട്ടുകളും നടപ്പാക്കുകയുള്ളൂവെന്നുമാണ് മന്ത്രി അറിയിച്ചത്.

ലോക്സഭയില്‍ പരിസ്ഥിതി വകുപ്പിന്റെ ധാഭ്യര്‍ഥ ചര്‍ച്ചയ്ക്കു മറുപടി പറയവേയാണ് മന്ത്രി ഇക്കര്യം വ്യക്തമാക്കിയത്. ഗാഡ്ഗിലും കസ്തൂരിരംഗും മഹാന്മാരാണ്. എന്നാല്‍, രണ്ടു റിപ്പോര്‍ട്ടുകളിലും ധാരാളം അപാകതകള്‍ കടന്നുകൂടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയതാത്പര്യങ്ങളില്ലെന്നും മന്ത്രി ജാവഡേക്കര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :