മമതയ്ക്ക് ഇനിയും അവസാനം വരെ കാത്തിരിക്കാന്‍ വയ്യ; പശ്ചിമബംഗാളിന്റെ പേര് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

പാര്‍ലമെന്റ് അംഗീകരിച്ചാല്‍ പശ്ചിമബംഗാളിന്റെ പേര് മാറും

കൊല്‍ക്കത്ത| JOYS JOY| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (18:40 IST)
പശ്ചിമബംഗാളിന്റെ പേര് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി, പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്ന് പേര് മാറ്റാനുള്ള പ്രമേയം പാസാക്കും. തുടര്‍ന്ന്, പ്രമേയം പാര്‍ലമെന്റിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് അംഗീകാരം നല്കിയാല്‍ പശ്ചിമബംഗാളിന്റെ പേരു മാറും.

ബംഗാളി ഭാഷയിലുള്ള ബംഗ, ബംഗ്ള എന്നീ പേരുകളും ഇംഗ്ലീഷില്‍ ബംഗാൾ എന്ന പേരുമാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. ആഗസ്റ്റ് 26 ന് ആയിരിക്കും പ്രത്യേക നിയമസഭ സമ്മേളനം ചേരുക. നിലവില്‍ സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തില്‍ ഏറ്റവും പിന്നിലാണ് പശ്ചിമബംഗാള്‍.

കഴിഞ്ഞയിടെ നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത ബാനര്‍ജിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചത് ഏറ്റവും അവസാനമായിരുന്നു. ഈ സംഭവമാണ് സംസ്ഥാനത്തിന്റെ പേരു മാറ്റാന്‍ മമത ബാനര്‍ജിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പേര് മാറ്റം നിലവില്‍ വന്നാല്‍ ഇത് നാലാം സ്ഥാനത്തേക്ക് ഉയരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :