മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റിൽ; നടപടി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ്

മന്ത്രിസഭാ തീരുമാനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനുളള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് ചെന്നിത്തല

തിരുവനന്തപുരം| aparna shaji| Last Updated: ശനി, 23 ജൂലൈ 2016 (14:50 IST)
മന്ത്രിസഭാ തീരുമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന സർക്കാരിന്റെ നടപടി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയേറ്റ് മാന്വല്‍ അനുസരിച്ചും ബിസിനസ്സ് റൂള്‍സ് അനുസരിച്ചും സര്‍ക്കാര്‍ ഉത്തരവുകള്‍ 48 മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുളള സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകിയെന്ന് ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കാഴ്ചക്കാരായി എന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞുവന്ന എല്‍ഡിഎഫ് ജനങ്ങളെയാണ് ശരിയാക്കിയിരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

സർക്കാരിന്റെ തീരുമാനങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിൽ കാലതാമസം വരികയാണെങ്കിൽ അത് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നു. പുതിയ മന്ത്രിസഭാ തീരുമാനങ്ങൾ വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുമെന്ന് ഉത്തരവിറക്കിയെങ്കിലും മുൻ സർക്കാരിന്റെ തീരുമാനങ്ങൾ പരസ്യപ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :