ബജറ്റ് 2014: മദ്രസകള്‍ക്ക് 100 കോടി നല്‍കും

ന്യൂഡല്‍ഹി| vishnu| Last Modified വ്യാഴം, 10 ജൂലൈ 2014 (11:55 IST)
മദ്രസാ നവീകരണത്തിന് 100 കോടി രൂപ അനുവദിക്കുന്നു എന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ അരുണ്‍ ജയ്റ്റ്ലി. നഗരവികസനത്തിന് 50000 കോടിയും മാലിന്യനിര്‍മാര്‍ജനത്തിന് 5000 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

രാജ്യത്താകെ 600 കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. ലഖ്‌നൗവിലും അഹമ്മദാബാദിലും മെട്രോ അനുവദിക്കുന്നതായും ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റാര്‍ട്ട് അപ് വില്ലേജ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

വിവര സാങ്കേതിക രംഗത്തെ വളര്‍ച്ച മുന്‍നിര്‍ത്തി നാഷണല്‍ റൂറല്‍ ഇന്റര്‍നെറ്റ് ടെക്നോളജി മിഷന്‍ സ്ഥാപിക്കും. കമ്യൂണിറ്റി റേഡിയോ പദ്ധതിക്ക് 100 കോടി. ഗ്രാമീണ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനു 15 മാതൃകാ ഗ്രാമീണ ആരോഗ്യ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :