ബജറ്റ് 2014: നഗരവികസന പദ്ധതിക്ക് 50000 കോടി

ബഡ്ജറ്റ്, പൊതുബജറ്റ്, ബജറ്റ്, ബജറ്റ് 2014, ബഡ്ജറ്റ് 2014, അരുണ്‍ ജെയ്റ്റ്ലി, നരേന്ദ്ര മോഡി
ന്യൂഡല്‍‌ഹി| Last Updated: വ്യാഴം, 10 ജൂലൈ 2014 (11:52 IST)
നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ കന്നി പൊതുബജറ്റില്‍ കേരളത്തിന് ഐ ഐ ടി അനുവദിച്ചു. എന്നാല്‍ കേരളത്തിന് എയിംസ് ഇല്ല. ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിക്ക് 100 കോടി അനുവദിച്ചു. ഭക്‍ഷ്യമേഖലയിലെ സബ്സിഡി പുനഃപരിശോധിക്കും. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിക്ക് 14380 കോടി അനുവദിച്ചു. നാല് പുതിയ എയിംസ് കൂടി അനുവദിച്ചു. എയിംസ് ആശുപത്രികള്‍ക്കായി 500 കോടി രൂപ.

നഗരവികസന പദ്ധതിക്ക് 50000 കോടി. ലക്‍നൌ മെട്രോയ്ക്ക് 100 കോടി. കുടിവെള്ള പദ്ധതിക്ക് 3600 കോടി. മാതൃകാ ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങും. കമ്യൂണിറ്റി റേഡിയോയ്ക്ക് നൂറുകോടി. സ്ത്രീകളുടെ സുരക്ഷയ്ക്ക് വന്‍ നഗരങ്ങളില്‍ 500 കോടി. കറന്‍‌സിയില്‍ ബ്രെയില്‍ ലിപി കൂടി ഉള്‍പ്പെടുത്തും. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കായി ക്രൈസിസ് മാനേജുമെന്‍റ് സെന്‍റര്‍. ചരക്കുസേവന നികുതിയില്‍ ഈ വര്‍ഷം തീരുമാനം. ഇന്‍‌ഷുറന്‍സ് മേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം.
ഗ്രാമീണ മേഖലയിലെ ബ്രോഡ് ബാന്‍ഡ് കണക്ടിവിറ്റിക്ക് 500 കോടി.

എല്ലാ പെന്‍ഷനുകളുടെയും കുറഞ്ഞ തുക 1000 രൂപയാക്കി. കാര്‍ഷിക മേഖലയ്ക്ക് 1000 കോടി. പൊതുമേഖലാ ബാങ്കുകളുടെ ഓഹരി നേരിട്ടുവാങ്ങാം. ശുചിത്വമേഖലയ്ക്ക് പ്രത്യേക പദ്ധതി. 2019ഓടെ സമ്പൂര്‍ണ ശുചിത്വമാണ് ലക്‍ഷ്യമാക്കുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയ്ക്ക് 200 കോടി അനുവദിച്ചു. ചെലവ് കുറഞ്ഞ വീടുകള്‍ക്കുള്ള വായ്പാവ്യവസ്ഥകളില്‍ ഇളവ്. പ്രതിരോധമേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം. യുവജനങ്ങള്‍ക്കായി സ്കില്‍ ഇന്ത്യ - ദേശീയ നൈപുണ്യ വികസന പദ്ധതി.

കാര്‍ഷിക മേഖലാ ജലസേചനത്തിനാണ് 1000 കോടി രൂപയുടെ പദ്ധതി വരുന്നത്. ദീന്‍ ദയാല്‍ ഊര്‍ജ്ജ വിതരണ പദ്ധതിക്ക് 500 കോടി. ഇ പി എഫ് കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കി. രാജ്യത്ത് 100 ഉന്നത നിലവാരമുള്ള നഗരങ്ങള്‍. പട്ടികജാതി വികസനത്തിന് 50548 കോടി. മാനസിക വൈകല്യമുള്ളവര്‍ക്ക് ദേശീയ ഇന്‍‌സ്റ്റിട്യൂട്ട്.
ഒമ്പത് വിമാനത്താവളങ്ങളില്‍ ഇ വിസാ സംവിധാനം.

രാജ്യം കടന്നുപോകുന്നത് വെല്ലുവിളികളിലൂടെയാണെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രാജ്യാന്തര സാമ്പത്തിക സ്ഥിതിയില്‍ ശുഭപ്രതീക്ഷയാണുള്ളത്. വികസനത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. മാറ്റത്തിന് വേണ്ടിയാണ് ഇന്ത്യയിലെ ജനങ്ങള്‍ വോട്ട് ചെയ്തത്. പണപ്പെരുപ്പം നിയന്ത്രിക്കല്‍, വളര്‍ച്ച, വികസനം എന്നിവയാണ്
ബജറ്റിന്‍റെ ലക്‍ഷ്യം. സുസ്ഥിര വികസനമാണ് ബജറ്റിലൂടെ ലക്‍ഷ്യമിടുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

വളര്‍ച്ച ഏഴു മുതല്‍ എട്ടുശതമാനം വരെയാക്കുകയാണ് ലക്‍ഷ്യം. പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തണം. ഉല്‍പ്പാദന മേഖലയില്‍ വികസനം പ്രധാന ലക്‍ഷ്യമാണ്. കള്ളപ്പണം സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇത് തടയാനുള്ള നടപടിയെടുക്കണം.

നാല് വര്‍ഷം കൊണ്ട് നാലുമുതല്‍ എട്ടുശതമാനം വരെ വളര്‍ച്ച ലക്‍ഷ്യമിടുന്നു. വിലക്കയറ്റം തടയുന്നതിന് പ്രഥമ പരിഗണന നല്‍കും. ധനക്കമ്മി 3.6 ശതമാനമായി കുറയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :