വയനാട് ദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ കേരളം ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 10 ഡിസം‌ബര്‍ 2024 (16:11 IST)
വയനാട് ദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തില്‍ സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് 100 വീടുകള്‍ വച്ച് നല്‍കാമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അന്ന് നല്‍കിയിരുന്ന വാഗ്ദാനം നല്‍കാന്‍ ഇപ്പോഴും തയ്യാറാണെന്നും കത്തില്‍ സിദ്ധരാമയ്യ പറഞ്ഞു.

ദുരന്തത്തിന് പിന്നാലെ നല്‍കിയ വാഗ്ദാനത്തില്‍ മറുപടി ലഭിക്കാത്തതുകൊണ്ട് പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതൊന്നും വീട് നിര്‍മ്മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മ്മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്ന് കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :