സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2024 (13:28 IST)
മനാഫിനും ഈശ്വര്‍ മാല്‍പ്പെയ്ക്കുമെതിരെ കേസെടുത്ത് കര്‍ണാടക പോലീസ്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജ്ജുനുവേണ്ടി നടത്തിയിരുന്ന തിരച്ചില്‍ വഴി തിരിച്ചുവിടാന്‍ രണ്ടുപേരും ശ്രമിച്ചുവെന്ന് കാട്ടിയാണ് കേസെടുത്തത്. ലോറിയുടമ മനാഫ് തുടക്കം മുതല്‍ തിരച്ചില്‍ വഴി തിരിച്ചുവിടാനാണ് ശ്രമിച്ചതെന്ന് കാര്‍വാര്‍ എസ് പി നാരായണ പറഞ്ഞു. അങ്കോള പോലീസ് ആണ് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇരുവരും ശ്രമിച്ചതെന്നും ഇത് ജില്ലാ ഭരണകൂടത്തിന് മനസ്സിലായിരുന്നുവെന്നും ഔദ്യോഗിക സംവിധാനങ്ങളെ നിഷേധിച്ചുകൊണ്ട് സമാന്തര തിരച്ചിലിനാണ് ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.
ഇത് ജില്ലാ ഭരണകൂടം തടഞ്ഞിരുന്നുവെന്നും ഈശ്വര്‍ മാല്‍പെയ്ക്ക് അനുമതി നല്‍കാതിരുന്നതിന്റെ കാരണം ഇതാണെന്നും എസ് പി പറയുന്നു. നേരത്തെ ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം രംഗത്ത് വന്നിരുന്നു. യൂട്യൂബ് ചാനലിന് റീച്ചുണ്ടാക്കാനാണ് മനാഫിന്റെ ശ്രമമെന്നായിരുന്നു ആരോപണം.