ടൈറ്റാനിയം: തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

  ടൈറ്റാനിയം കേസ് , ഹൈക്കോടതി , ടി ബാലകൃഷ്ണന്‍
കൊച്ചി| jibin| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (16:40 IST)
ടൈറ്റാനിയം കേസില്‍ സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. കേസില്‍ വിജിലന്‍സ് കോടതിയിറക്കിയ ഉത്തരവാണ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്.

എന്നാല്‍ കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. വ്യവസായ സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. ബാലകൃഷ്ണനേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

ടൈറ്റാനിയം കേസില്‍ തന്‍്റെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയും പരിഗണിക്കാതെയാണ് കേസില്‍ തന്നെ കക്ഷിചേര്‍ത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ടി ബാലകൃഷ്ണന്‍ ഹര്‍ജി നല്‍കിയത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത്.

കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതിയില്‍ ഹാജരായ എജി, ടൈറ്റാനിയം കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :