രഹസ്യമായി കോഹ്‌ലിയെ അനുഷ്‌ക കക്ഷണിച്ചു; സംഗതി കാണുമ്പോള്‍ വിരാട് ഞെട്ടുമോ ?

വരും ദിവസങ്ങളില്‍ തന്നെ അനുഷ്‌ക സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് പരിപാടി നടത്തിയേക്കും

വിരാട് കോഹ്‌ലി , അനുഷ്‌ക ശര്‍മ്മ , ക്രിക്കറ്റ് , ബോളിവുഡ്
മുംബൈ| jibin| Last Modified വ്യാഴം, 23 ജൂണ്‍ 2016 (15:05 IST)
ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും ഇണക്കുരുവികളാണെന്ന് എല്ലാവര്‍ക്കുമറിയാം. ടീം ഇന്ത്യ ലോകകപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം തകര്‍ന്നെന്നും താരങ്ങള്‍ പിരിഞ്ഞുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതാണെന്ന് കോഹ്‌ലി തെളിയിക്കുകയും ചെയ്‌തു.

ബോളിവുഡിലെ മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍ നായകനാകുന്ന സുല്‍ത്താനില്‍ അനുഷ്‌ക നായികയായതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നം ഉടലെടുത്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സുല്‍ത്താന്‍ റിലീസിംഗിന് ഒരുങ്ങവെ അതില്‍ താന്‍ ചെയ്‌ത തകര്‍പ്പന്‍ ഗുസ്‌തി രംഗങ്ങള്‍ ഏറ്റവും വേണ്ടപ്പെട്ടവരെ കാണിക്കണമെന്നാണ് അനുഷ്‌കയുടെ ആഗ്രഹം.

ചിത്രത്തിലെ ഗുസ്‌തി രംഗങ്ങള്‍ കോഹ്‌ലിക്ക് മുമ്പില്‍ മാത്രം ഒരു സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് പരിപാടിയായി അവതരിപ്പിക്കാനായിരുന്നു അനുഷ്‌ക പദ്ധതിയിട്ടത്. എന്നാല്‍, വിരാടിനൊപ്പം അടുത്ത സുഹൃത്തുക്കളെയും ഇന്ത്യന്‍ ടീമിലെ ചില താരങ്ങളെയും ക്ഷണിക്കാന്‍ ബോളിവുഡ് സുന്ദരി തീരുമാനിക്കുകയായിരുന്നു.

വരും ദിവസങ്ങളില്‍ തന്നെ അനുഷ്‌ക സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് പരിപാടി നടത്തുമെന്നാണ് അറിയുന്നത്. അതേസമയം, ഇങ്ങനെയൊരു വാര്‍ത്തയെ സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :