ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നുവെന്നും വിവാദ മദ്യവ്യവസായി വിജയ് മല്യ

ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നുവെന്നും വിവാദ മദ്യവ്യവസായി വിജയ് മല്യ

ന്യൂഡൽഹി| JOYS JOY| Last Modified വെള്ളി, 11 മാര്‍ച്ച് 2016 (09:39 IST)
ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നുവെന്നും വിവാദ മദ്യവ്യവസായി വിജയ് മല്യ. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാനൊരു അന്താരാഷ്‌ട്ര വ്യവസായിയാണ്, ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്’ - മല്യ ട്വീറ്റിലൂടെ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയെയും നിയമത്തെയും പൂർണമായി ബഹുമാനിക്കുന്നു. കോടതിയുടെ വിചാരണ നേരിടാൻ തയ്യാറാണ്. എന്നാൽ മാധ്യമവിചാരണ നേരിടില്ല എന്നും രാജ്യസഭാംഗം കൂടിയായ മല്യ ട്വിറ്ററില്‍ കുറിച്ചു.

വിജയ് മല്യയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഫയല്‍ ചെയ്ത അപ്പീലില്‍ സുപ്രീംകോടതി മല്യക്ക് നോട്ടീസ് അയച്ചിരുന്നു. മാര്‍ച്ച് രണ്ടിന് ലണ്ടനിലേക്ക് കടന്നതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്.

ഒൻപതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകൾ തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് മുങ്ങിയ ഇപ്പോൾ ലണ്ടനിലെ ആഡംബര വസതിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :