ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ബുധന്‍, 18 ജനുവരി 2017 (08:45 IST)
ഡല്‍ഹി വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനുകളിലും തീവ്രവാദികള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സൈനികവേഷത്തിലെത്തിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് വന്‍ സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.
പഞ്ചാബിലെ ചക്രി, ഗുരുദാസ്പൂര്‍ എന്നീ അതിര്‍ത്തി പോസ്റ്റുകളില്‍ ഏഴ്
തീവ്രവാദികളിലെ കണ്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കരസേനയിലെ ക്യാപ്റ്റന്‍, സുബേദാര്‍ എന്നീ റാങ്കിലുള്ളവരുടെ യൂണിഫോം തീവ്രവാദികള്‍ കൈക്കലാക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതിനാല്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നീളാന്‍ സാധ്യതയുണ്ട്. അതിനാല്‍ യാത്രക്കാര്‍ നേരത്തെ എത്താന്‍ ശ്രദ്ധിക്കണമെന്നും സി ഐ എസ് എഫ് നിര്‍ദേശം നല്‍കി.