എം വെങ്കയ്യ നായിഡു ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 11 ഓഗസ്റ്റ് 2017 (10:46 IST)
ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ പതിനൊന്നിനാണ് വെങ്കയ്യനായിഡു രാജ്യസഭയിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. വെങ്കയ്യനായിഡുവിന്റെ അധ്യക്ഷതയിലാകും ഇന്നു മുതല്‍ രാജ്യസഭാ നടപടികള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :