വിഷപ്പച്ചക്കറി: കേരളത്തിനെതിരെ കീടനാശിനി ഉൽപാദകർ

സിസിഎഫ്ഐ , വിഷപ്പച്ചക്കറി , തമിഴ്‌നാട് , കേരളം , ക്രോപ് കെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ
ചെന്നൈ| jibin| Last Modified ബുധന്‍, 24 ജൂണ്‍ 2015 (08:15 IST)
തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികളിൽ വിഷാംശമുണ്ടെന്ന കേരളത്തിന്റെ വാദത്തിനെതിരെ കീടനാശിനി ഉൽപാദകരുടെ സംഘടനയായ (സിസിഎഫ്ഐ) രംഗത്തെത്തി. കേരളാ സര്‍ക്കാരും മാധ്യമങ്ങളും പ്രവര്‍ത്തിക്കുകയാണ്. കാര്യങ്ങള്‍ പഠിക്കാതെയാണ് കേരളം മുന്നോട്ട് പോകുന്നത്. വിഷാംശമുണ്ടെന്ന കേരളത്തിന്റെ ആരോപണം തെളിയിക്കാന്‍ എന്താണ് ഉള്ളതെന്നും ചെയർമാൻ രാജു ഷ്റോഫ് ആരോപിച്ചു.

തമിഴ്നാട്ടിലെ കർഷകരെ മോശമായി ചിത്രീകരിക്കാനാണു ശ്രമമാണ് നടക്കുന്നത്. വിദേശ സഹായത്തോടെ പ്രവർത്തിക്കുന്ന ചില സന്നദ്ധസംഘടനകളും ആക്റ്റിവിസ്റ്റുകളുമാണു തമിഴ്നാട്ടിലെ കർഷകർക്കും പച്ചക്കറികൾക്കുമെതിരെയുമുള്ള നീക്കത്തിനു പിന്നിൽ. തെളിവുകളുടെ പിൻബലമില്ലാതെയാണു കേരളം തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറികളിൽ വിഷാംശമുണ്ടെന്ന് ആരോപിക്കുന്നതെന്നും സിസിഎഫ്ഐ വ്യക്തമാക്കി.

വിഷയത്തില്‍ കേരള കാർഷിക സർവകലാശാലയ്ക്ക് ഇതിൽ ഭിന്നതാൽപര്യമുണ്ട്. പച്ചക്കറികളിലെ വിഷാംശം കഴുകിക്കളയാൻ സഹായിക്കുന്നതെന്ന പേരിൽ ‘വെജ് വാഷ്’ ഉൽപന്നം കാർഷിക സർവകലാശാല പുറത്തിറക്കിയിട്ടുണ്ട്. അതിനു വിപണി കണ്ടെത്താനുള്ള ശ്രമമാണു നടക്കുന്നതെന്നും സിസിഎഫ്ഐ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചു കേരള കാർഷിക സർവകലാശാലാ വൈസ്‍ ചാൻസിലർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സംഘടന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :