ജയലളിത മോഡിക്ക് കത്ത് നല്‍കി; ‘പുതിയ അണക്കെട്ട് അംഗീകരിക്കാനാവില്ല’

മുല്ലപ്പെരിയാര്‍ , പുതിയ അണക്കെട്ട് , നരേന്ദ്ര മോഡി , തമിഴ്‌നാട് , ജയലളിത
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 11 ജൂണ്‍ 2015 (13:19 IST)
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി രംഗത്ത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം തടയണം. പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതിയാഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്ത ഉത്കണ്ഠയുളവാക്കുന്നതാണെന്നും ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കേരളം പുതിയ അണക്കെട്ടു നിര്‍മിക്കുന്നത് തമിഴ്‌നാടിന് ഒരിക്കലും അംഗീകരിക്കാനാവില്ല. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാനുള്ള പരിസ്ഥിതിയാഘാത പഠനത്തിന് അനുമതി നല്‍കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം പിന്‍വലിക്കണം. പുതിയ അണക്കെട്ടു നിര്‍മിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. ഈ കാരണങ്ങളാല്‍ പ്രധാനമന്ത്രി ഇടപെട്ട് കേരളത്തിന്റെ നീക്കത്തെ തടയണമെന്നും ജയലളിത കത്തില്‍ വ്യക്തമാക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :