വീർ സവർക്കർക്ക് ഭാരതരത്ന നൽകണം: പ്രധാനമന്ത്രിക്ക് ശിവസേനയുടെ കത്ത്

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (19:22 IST)
സ്വാതന്ത്ര്യസമരസേനാനിയും ഹിന്ദുരാഷ്ട്രത്തിനായി നിലകൊണ്ട വ്യക്തിയുമായിരുന്ന വീര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് ശിവസേനയുടെ കത്ത്. ശിവസേന നേതാവ്‌ സഞ്‌ജയ്‌ റൌട്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ്‌ ഈ ആവശ്യമുളളത്‌.

ഹിന്ദുരാഷ്‌ട്രം വളര്‍ന്നുവരാന്‍ ഏറ്റവും കൂടുതല്‍ യത്‌നിച്ചയാളാണു സവര്‍ക്കര്‍ എന്നും അദ്ദേഹത്ത മുന്‍ സര്‍ക്കാരുകള്‍ അവഗണിച്ചുവെന്നും കത്തില്‍ പറയുന്നു. സവര്‍ക്കര്‍ ഹിന്ദു രാഷ്‌ട്രം വളര്‍ന്നുവരുന്നതിന്‌ ഏറ്റവും കൂടുതല്‍ പരിശ്രമിച്ച വ്യക്തിയായതിനാലാണു മുന്‍ സര്‍ക്കാരുകള്‍ സവര്‍ക്കറെ അവഗണിച്ചതെന്നും മോഡി സര്‍ക്കാരിന്റെ കാലത്തെങ്കിലും സവര്‍ക്കറുടെ പ്രാധാന്യം മനസിലാക്കി അദ്ദേഹത്തിനു ഭാരത്‌രത്‌ന നല്‍കണമെന്നും കത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :