‘പ്രശസ്‌തിക്കായി മോഡി ഗാന്ധിജിയെ കൂട്ടുപിടിക്കുന്നു’- ചാനലിന് നോട്ടീസ്

നരേന്ദ്ര മോഡി , ചാനലിന് നോട്ടീസ് , സ്വച്ഛ്ഭാരത് പദ്ധതി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (12:23 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചുവെന്ന കാരണത്താല്‍ കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം ഗുജറാത്തി ടെലിവിഷന്‍ ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മോഡിയുടെ പേരെടുത്ത് പറയാതെ നടന്ന പരിപാടിയില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.

പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ഗാന്ധിജിയുടെ പേര് ഈ നേതാവ് ഉപയോഗിക്കുന്നതെന്നും ചാനല്‍ പറയുന്നുണ്ട്. സ്വച്ഛ്ഭാരത് പദ്ധതി ഗാന്ധിജിയുടെ പേരില്‍ പ്രശസ്‌തി മാത്രമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. താന്‍ എന്നും ലളിത ജീവിതം നയിക്കുകയാണെന്ന് പറയുന്ന ഈ നേതാവ് 9 ലക്ഷത്തിന്റെ സ്യൂട്ടാണ് ധരിക്കുന്നതെന്നും ചാനല്‍ കുറ്റപ്പെടുത്തിയിരുന്നു. നേതാവിന്റെ വാക്കും പ്രവര്‍ത്തിയും
രണ്ടായിട്ടാണ് പ്രാവര്‍ത്തികമാകുന്നതെന്നും ചാനല്‍ പറയുന്നുണ്ട്.

ജനുവരി 30 ന് പ്രക്ഷേപണ ചെയ്ത പരിപാടിയിലായിരുന്നു വിമര്‍ശനം.ജൂണില്‍ ചാനലിനെതിരായ കേസ് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ സമിതി പരഗണിച്ചിരുന്നു. സ്വച്ഛ്ഭാരത് പദ്ധതി ഗാന്ധിജിയുടെ പേരില്‍ തുടങ്ങിയ നേതാവിന് ഗാന്ധിയുടെ ആശയങ്ങളുമായി വാക്കിലും പ്രവര്‍ത്തിയിലും ബന്ധമില്ലെന്നും ചാനല്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :