വഹേല്‍ന|
സജിത്ത്|
Last Modified ശനി, 7 മെയ് 2016 (16:16 IST)
ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മുസാഫര്‍നഗറിലെ ജയിലിലാണ് സംഘര്‍ഷം ഉണ്ടായത്. ജയില്‍ വാര്‍ഡന്‍ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. ജയില്‍പുള്ളികള്‍ നേതൃത്വം നല്‍കുന്ന രണ്ട് വിഭാഗങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷം നടന്നത്‍.
ഇരുമ്പ് കമ്പി, ഷേവിങ് സെറ്റ്, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമികള്‍ ചേരിതിരിഞ്ഞ് അക്രമണം അഴിച്ചുവിട്ടത്. ചിലരുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ മുസാഫര്‍നഗറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമ സാധ്യത കണക്കിലെടുത്ത് ജയിലില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.