നൈനിറ്റാള്‍|
JOYS JOY|
Last Modified ചൊവ്വ, 3 മെയ് 2016 (08:46 IST)
ഉത്തരാഖണ്ഡില്‍ കഴിഞ്ഞദിവസങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ മഞ്ഞുരുകല്‍ വേഗത്തിലാകുന്നതിനു കാരണമാകുമെന്ന് ശാസ്ത്രസംഘം. നൈനിറ്റാളിലെ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട് ഫോര്‍ ഒബ്സര്‍വേഷണല്‍ സയന്‍സസ് (ഏരിസ്), ഗോവിന്ദ വല്ലഭ് പന്ത് ഇന്‍സ്റ്റിട്യൂട് ഓഫ് ഹിമാലയന്‍ സയന്‍സസ് എന്നിവരുടേതാണ് കണ്ടെത്തല്‍.
കാട്ടുതീ ഹിമപാളികളുടെ വേഗത്തിലുള്ള ഉരുകലിനു കാരണമാകും. ഫോസില്‍ ഇന്ധനങ്ങളുടെ ഭാഗിക ജ്വലനം മൂലമുണ്ടാകുന്ന ബ്ലാക് കാര്‍ബണ്‍ ഹിമപാളികളില്‍ നിക്ഷേപിക്കപ്പെടുന്നത് മലിനീകരണത്തിനു കാരണമാകും. കൂടാതെ, ഇവ കൂടുതല്‍ താപത്തെ ആഗിരണം ചെയ്യുകയും ഉരുകലിനു വേഗം കൂട്ടുകയും ചെയ്യും.
ബ്ലാക്ക് കാര്‍ബണ്‍ മേഘങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത് സ്വാഭാവിക മണ്‍സൂണ്‍ ക്രമത്തെ ബാധിക്കുമെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ താപനില 0.2 ഡിഗ്രി സെല്‍ഷ്യസ് ഉയരാനും കാട്ടുതീ കാരണമായിട്ടുണ്ട്.